Sunday, November 4, 2007

ചൂര മുതല്‍ ചൂരഫ്രൈ വരെ







'കുറിഞ്ഞി ഓണ്‍ലൈനി'ന്റെ ഒന്നാം വാര്‍ഷികത്തിന്‌ ചൂര സ്‌പെഷ്യലാവാം എന്നു തീരുമാനിച്ചതിന്റെ പരിണിതഫലമാണ്‌ ഈ ഫോട്ടോ പോസ്‌റ്റ്‌. മഴ പെയ്‌തുകൊണ്ടിരുന്ന ഒരു ഒക്ടോബര്‍ പ്രഭാതത്തില്‍ (കഴിഞ്ഞ ആറുമാസമായി വടക്കന്‍ കേരളത്തില്‍ മുഴുവന്‍ സമയവും മഴയായിരുന്നത്‌ കൊണ്ട്‌ 'മഴ പെയ്‌തുകൊണ്ടിരുന്ന പ്രഭാതം' എന്ന പ്രയോഗത്തില്‍ കഴമ്പില്ലെന്ന്‌ അറിയാം) കോഴിക്കോട്‌ വലിയങ്ങാടി മാര്‍ക്കറ്റിലെത്തിയപ്പോള്‍ കണ്ടത്‌ തിരുവനന്തപുരത്തു നിന്നുള്ള ഒരു ലോഡ്‌ ചൂര അവിടെ ഇറക്കുന്നതാണ്‌. അതിനാല്‍, ഈ ഫോട്ടോയിലുള്ളത്‌ തിരുവനന്തപുരം സ്വദേശികളായ ചൂരകളാണ്‌. നോക്കണേ, ചൂരകള്‍ അഞ്ഞൂറ്‌ കിലോമീറ്റര്‍ ലോറിയില്‍ കയറി വന്നിരിക്കുന്നു, ഫോട്ടോയെടുക്കാനായി! എല്ലാ ചൂര പ്രേമികള്‍ക്കുമായി ഈ പോസ്‌റ്റ്‌ സമര്‍പ്പിക്കുന്നു. 'കുറിഞ്ഞി ഓണ്‍ലൈനി'ലെ ചൂര സ്‌പെഷ്യല്‍ ഇവിടെ ഉണ്ട്‌.

7 comments:

Joseph Antony said...

ചൂര-ഒരു ദൃശ്യവിവരണം, 'നല്ലഭൂമി'യില്‍. തിരുവനന്തപുരത്തു നിന്ന്‌ ലോറിയില്‍ കയറി നൂറുകണക്കിന്‌ കിലോമീറ്റര്‍ യാത്രചെയ്‌ത്‌ കോഴിക്കോട്ടെത്തി ഫോട്ടോയ്‌ക്കു പോസു ചെയ്‌ത ചൂരകളുടെ ചിത്രങ്ങളാണ്‌ ഈ പോസ്‌റ്റില്‍. ഇതിന്‌ നിദാനമായ 'ചൂരേ-നിനക്കും കോഴിക്കോടിനും തമ്മിലെന്ത്‌' എന്ന ലേഖനം ഇവിടെ നോക്കുക.

Jayakeralam said...

nice photos. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
http://www.jayakeralam.com

aneel kumar said...

ചൂരയല്ലാതൊരു മത്സ്യമുണ്ടോ?

താരതമ്യേന വിലക്കുറവായതുകൊണ്ടുമാത്രമായിരിക്കും പലരും ഇത് കഴിയ്ക്കാത്തതെന്ന അഭിപ്രായത്തിനൊരു പൊന്നാട :)

നാട്ടില്‍ നിന്ന് ഡ്രൈ ആക്കി വറുത്ത് ഡല്‍ഹിയിലെത്തിച്ചു തിന്നിരുന്ന ഈ വിശിഷ്ടഭോജ്യം കഴിഞ്ഞ അവധിക്കാലത്ത് ഞങ്ങള്‍ ഫുജൈറേന്ന് വറുത്തുകോരിയെടുത്ത് നാട്ടിലെത്തിച്ച് ഞെട്ടിച്ചു.

സാജന്‍| SAJAN said...

ജോസഫ് മാഷേ, ഫോട്ടോസ് ഒക്കെ നന്നായി!
ഈ നെയ്മീന്‍ ചൂരാന്ന് പറയുന്നതാണോ കിങ്ങ് ഫിഷ്?

Praveen Nair said...

choorayekkurichulla gaveshanavum mattu shaasthreeya lekhanangalum gambheeramayi.vaayanakkarkku arvinte velicham pakarunnathayirunnu ava.pakshe choora enna jeeviyude mruthadehangal thalangum vilangum kidakkunna chithrangal anuchithamaayi.kuranjapaksham masaalakondenkilum ava maraykkendathaayirunnu.

- oru choorasnehi.

Pahayan said...

nalla article..rasamund.......navn

തച്ചോടിയന്‍ said...

ചൂര മുതല്‍ ചൂര ഫ്രൈ വരെ....വായില്‍ കപ്പലോടിക്കാനുള്ള വെള്ളമായി..വിവരണം ഗംഭീരം