ആ തീരുമാനം നടപ്പാക്കാന്‍ തുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ ഇവിടെ കാണാം. പത്തിരുപത് വര്‍ഷം പഴക്കമുള്ള ഒരു ബദാം മരം ഇനിയിവിടെ ഓര്‍മ മാത്രം. വര്‍ഷങ്ങളായി കോളനിയിലെ കുട്ടികള്‍ക്ക് ബദാംകായ തല്ലിപ്പോട്ടിച്ചു തിന്നാന്‍ ആ മരം അവസരമൊരുക്കിയിരുന്നു. അയല്‍പക്കത്തെ സ്‌ത്രീകള്‍ക്ക് എത്ര കൊടുംവേനലിലും കൂട്ടംകൂടി കുശലം പറയാനുണ്ടായിരുന്ന തണലും അസ്‌തമിച്ചു. ഇനിയും എത്രവര്‍ഷം, ഈ കോണ്‍ക്രീറ്റ് കാടിന് പച്ചപ്പിന്റെ സാന്നിധ്യവും ആശ്വാസവും നല്‍കേണ്ടിയിരുന്ന മരം. അടുത്ത നിര്‍ക്കുന്ന മരങ്ങള്‍ക്കും ഉടന്‍ കോടാലി വീഴും.
അസോസിയേഷന്റെ നിലവാരത്തില്‍ ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തില്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ വൃക്ഷങ്ങളേ പാടില്ല. വേര് അത്ര വലിയ ആപത്തായിരുന്നെങ്കില്‍ കേരളത്തില്‍ ഒറ്റ കെട്ടിടമെങ്കിലും അവശേഷിക്കുമായിരുന്നോ?