Showing posts with label നെയ്യാര്‍ ഡാം. Show all posts
Showing posts with label നെയ്യാര്‍ ഡാം. Show all posts

Friday, June 29, 2007

തടാകം തന്ന ചിത്രങ്ങള്‍-6

വെളിച്ചം നിറയുന്ന പ്രഭാതം

അമ്പൂരി, തിരുവനന്തപുരം ജില്ല, 2007 മെയ്‌. ആദ്യചിത്രത്തില്‍ കാണുന്ന പാറക്കെട്ടിന്റെ പേര്‌ 'ചീങ്കണ്ണിപാറ'യെന്നാണ്‌. ഇളംവെയില്‍ കൊള്ളാന്‍ ചീങ്കണ്ണികള്‍ ആ പാറപ്പുറത്ത്‌ കയറിക്കിടക്കാറുണ്ടെന്ന പറച്ചിലില്‍നിന്നാണ്‌ ഈ പേര്‌. തടാകം നിറയുമ്പോള്‍ ചീങ്കണ്ണിപാറ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങും.(തടാകം തന്ന ചിത്രങ്ങള്‍ എന്ന പരമ്പര തത്‌ക്കാലം ഇവിടെ അവസാനിപ്പിക്കുന്നു).

Tuesday, June 26, 2007

തടാകം തന്ന ചിത്രങ്ങള്‍-5

മറുകര താണ്ടാന്‍




അമ്പൂരി, തിരുവനന്തപുരം ജില്ല. മൂന്നാമത്തെ ചിത്രം കഴിഞ്ഞ മെയില്‍ എടുത്തത്‌. ബാക്കിയുള്ളവ 2005 മെയിലേത്‌.

Saturday, June 23, 2007

തടാകം തന്ന ചിത്രങ്ങള്‍-4

വള്ളവും വലയും


നെയ്യാര്‍ഡാം തടാകം, അമ്പൂരി, മെയ്‌ 2005

Sunday, June 17, 2007

തടാകം തന്ന ചിത്രങ്ങള്‍-3

ഹേമന്തം



അമ്പൂരി, തിരുവന്തപുരം ജില്ല, 2006 ഡിസംബര്‍

Saturday, June 16, 2007

തടാകം തന്ന ചിത്രങ്ങള്‍-2

പ്രതിബിംബങ്ങള്‍



അമ്പൂരി, തിരുവനന്തപുരം ജില്ല, 2007 മെയ്‌ മാസത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍

Thursday, June 14, 2007

തടാകം തന്ന ചിത്രങ്ങള്‍-1

ന്ത്രണ്ടുവര്‍ഷം മുമ്പാണ്‌. സഹപാഠിയായിരുന്ന കണ്ണൂര്‍ സ്വദേശി കെ.ജെ.ജേക്കബ്‌ എന്റെയൊപ്പം അമ്പൂരിയില്‍ വന്നു, വെറുതെ നാടുകാണാന്‍. കുറഞ്ഞ തോതിലൊരു തോണിയാത്രയും അവനുവേണ്ടി സംഘടിപ്പിച്ചു. തിരികെ തിരുവനന്തപുരത്തിനുള്ള ബസ്സിലിരിക്കുമ്പോള്‍ അവന്‍ സ്വയമെന്നപോലെ പറഞ്ഞു: ''അതവിടെ ഉണ്ടാകാതിരിക്കാന്‍ തരമില്ല''.

"ഏതിന്റെ കാര്യമാണ്‌ താന്‍ പറയുന്നത്‌"-ഞാന്‍ ചോദിച്ചു.

"ആ തടാകത്തിന്റെ, അതവിടെ ഉണ്ടാകാതിരിക്കാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല"- ജേക്കബ്ബ്‌ എന്തോ ഓര്‍ത്തുകൊണ്ടെന്ന പോലെ മറുപടി നല്‍കി.

ആ വാക്കുകളുടെ അര്‍ത്ഥം അന്നെനിക്കു പൂര്‍ണമായി മനസിലായില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, വല്ലപ്പോഴും സന്ദര്‍ശിക്കാനും, എന്നാല്‍ മനസില്‍ മുഴുവന്‍ സമയവും അവശേഷിപ്പിക്കാനുമുള്ള ഒരു സ്ഥലമായി ആ തടാകവും തീരവും മാറി.

അങ്ങോട്ടുള്ള ഇന്നത്തെ ഓരോ യാത്രയിലും എന്റെ പ്രിയസുഹൃത്ത്‌ അന്നു പറഞ്ഞ വാക്കുകള്‍ മനസിലേക്ക്‌ എത്താറുണ്ട്‌-'ഈ തടാകമിവിടെ ഉണ്ടാകാതിരിക്കാന്‍ തരമില്ല', ഒപ്പം ഞാന്‍ സ്വയം മനസില്‍ കൂട്ടിച്ചേര്‍ക്കും, ഈ മലകളും പാറക്കൂട്ടങ്ങളും കാറ്റും തടാകത്തിന്‌ മീതെ ലോകത്തെ മായ്‌ച്ചെത്തുന്ന മഴയും, ഒന്നും....അതെല്ലാം ഇവിടെ ഉണ്ടായേ കഴിയൂ, ഇവിടെ ഇല്ലാത്തത്‌ ഞാന്‍ മാത്രം.

ആ ഇല്ലായ്‌മയുടെ സാക്ഷ്യമാണ്‌, ഓരോ യാത്രയിലും തടാകത്തിന്റെ ദൃശ്യങ്ങളായി എന്റെയൊപ്പം കോഴിക്കോട്ടേയ്‌ക്ക്‌ പോരുന്നത്‌. അതില്‍ക്കൂടുതല്‍ ഈ ചിത്രങ്ങള്‍ക്ക്‌ എന്തെങ്കിലും അര്‍ത്ഥം കല്‍പ്പിക്കാന്‍ കഴിയുന്നില്ല...തടാകം തന്ന ചിത്രങ്ങള്‍ എന്നു മാത്രമേ അവയെ വിശേഷിപ്പിക്കാനാവൂ..