Sunday, July 1, 2007

മൂന്നു സ്ഥലം, മൂന്നു ദൃശ്യങ്ങള്‍



ആദ്യചിത്രം അമ്പൂരിയില്‍ നിന്ന്‌ കഴിഞ്ഞ മെയില്‍ എടുത്തത്‌. രണ്ടാമത്തേത്‌ 2006 ഒക്ടോബറില്‍ ഇടുക്കി ജില്ലയിലെ മൂന്നാറിന്‌ സമീപം യെല്ലപ്പെട്ടിയില്‍ നിന്നുള്ളത്‌. അവസാനത്തെ ചിത്രം തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ ആറുകാണിയില്‍ നിന്ന്‌ കഴിഞ്ഞ മെയില്‍ പകര്‍ത്തിയത്‌.

6 comments:

Joseph Antony said...

മൂന്നു ദൃശ്യങ്ങള്‍, മൂന്നു സ്ഥലം. 'നല്ലഭൂമി'യില്‍ പുതിയ ഫോട്ടോപോസ്‌റ്റ്‌.

അപ്പു ആദ്യാക്ഷരി said...

രണ്ടാമത്തെ ഫോട്ടോയില്‍ ബാക്ഗ്രൌണ്ട് ഫോക്കസിലും ഫോര്‍ഗ്രൌണ്ട് ഔട്ട് ഓഫ് ഫോക്കസിലും ആയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.

ഗുപ്തന്‍ said...

നല്ല പടംസ് മാഷേ...

ആ മൂന്നാമത്തെ പടം കൊള്ളൂല്ല... :p പാറശാലക്കും നാഗര്‍കോയിലിനും ഇടക്കൊരിടത്തുവച്ച് ഒരു കുളം-കം-വയലില്‍ നിന്ന് പണ്ടൊരിക്കല്‍ താമരപ്പൂവ് പൊട്ടിക്കാന്‍ ശ്രമിച്ച് നാട്ടുകാരുടെ തല്ലുകൊള്ളേണ്ടതായിരുന്നു. നല്ല വടിയും വെട്ടരിവാളുമൊക്കെ യായി ഓടിക്കൂടിയതാണ് ഒരു സഘം. സന്യാസവേഷത്തില്‍ ഒരു സ്ത്രീ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അടിയില്‍ നിന്ന് രക്ഷപെട്ടെന്ന് മാത്രമല്ല ആയമ്മയെ അവര്‍ കണ്ടതോടെ ഞങ്ങള്‍ക്ക് പിന്നെ വി.ഐ.പി ട്രീറ്റ്മെന്റ് കിട്ടി. എന്നാലും അതിനു ശേഷം കന്യാകുമാരിജില്ലയിലെ താമരപ്പൂവുകണ്ടാല്‍ എനിക്ക് തുമ്മലും പനീം... ഹാ‍ാച്ഛീ.....

myexperimentsandme said...

അതിമനോഹരമായ പടങ്ങള്‍.

അമ്പൂരിയെ ആരും കണ്ണുവെക്കാതിരിക്കട്ടെ.

മൂന്നാമനൊരു സ്പെഷല്‍ കണ്ണാഗ്രജനലോഷന്‍സ് (മനുവിന് കപ്പിനും ലിപ്പിനുമിടയ്ക്ക് തല്ല് മിസ്സായതുകൊണ്ടല്ല) :)

വി. കെ ആദര്‍ശ് said...

nice foto

Kiranz..!! said...

നല്ല ചിത്രങ്ങള്‍..!