Wednesday, June 13, 2007

തുടക്കം


21 comments:

Joseph Antony said...

പുതിയൊരു ഫോട്ടോ ബ്ലോഗ്..

myexperimentsandme said...

വൌ, മനോഹരം.

ഞാന്‍ ആദ്യമായി ഉത്ഘാടനം ചെയ്ത പല ബ്ലോഗ് സംരംഭങ്ങള്‍ക്കും വന്ന ഗതി ഈ ബ്ലോഗിന് വരില്ല എന്ന് ആ ഫോട്ടോ കണ്ടപ്പോഴേ മനസ്സിലായി :)

ഇതേതാ സ്ഥലം എന്ന് ചോദിക്കുന്നത് ഒരിക്കലും ഫോട്ടോയുടെ മനോഹാരിതയെ കുറച്ച് കാണിക്കുകയല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.

(സപ്തവര്‍ണ്ണങ്ങളുടെ ഫോട്ടോ ബ്ലോഗിന്റെ പേരും നേര്‍‌കാഴ്‌ചകള്‍ എന്നാണ്).

Joseph Antony said...

വക്കാരി മാഷെ,
സന്തോഷം. ഇത്‌ തിരുവന്തപുരം ജില്ലയിലെ അമ്പൂരിയില്‍, നെയ്യാര്‍ഡാം തടാകത്തിന്റെ ഒരു കോണില്‍നിന്ന്‌ പകര്‍ത്തിയ ദൃശ്യമാണ്‌. ഞാന്‍ വളര്‍ന്ന സ്ഥലം. ശരിക്കു പറഞ്ഞാല്‍ വീട്ടുമുറ്റത്തുനിന്ന്‌ വെറും ഇരുപത്തിയഞ്ച്‌ മീറ്റര്‍ സമീപത്തുനിന്നുള്ള ചിത്രം.
ഈ തടാകതീരത്തുനിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ വേറൊരു പോസ്‌റ്റ്‌ ഉടന്‍ പ്ലാന്‍ ചെയ്യുന്നത്‌ കൊണ്ടാണ്‌, ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാത്തത്‌.
ഏതായാലും ഉദ്‌ഘാടനത്തിന്‌ തികഞ്ഞ ആദരം
-ജോസഫ്‌ ആന്റണി

Joseph Antony said...

സപ്‌തവര്‍ണങ്ങള്‍ നേരത്തെ ഇത്തരമൊരു അക്രമം ചെയ്‌ത കാര്യം അറിഞ്ഞിരുന്നില്ല വക്കാരിമാഷെ, പറഞ്ഞതു നന്നായി. പുള്ളിയുടെ ഇരുട്ടടിയില്‍ നിന്ന്‌ രക്ഷപ്പെടാനായി...പുതിയ പേര്‌ തിരഞ്ഞെടുത്തു. അതിനും പാര വരുമോ എന്തോ, എങ്കില്‍ മാറ്റാം, മലയാളത്തില്‍ പേരിനാണോ പഞ്ഞം.
-ജോസഫ്‌

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജോസഫ്‌ മാഷേ പടം കിടിലന്‍

ഓ ടോ
വക്കാരിജീ, വെറും വയറ്റില്‍ എത്ര പഴം തിന്നാം എന്നു ചോദിച്ചപോലെ ആദ്യമായി എത്ര എണ്ണം ഉദ്ഘാടനം ചെയ്യാം?

സാജന്‍| SAJAN said...

മാഷേ ഇതത്യുഗ്രന്‍!
നല്ല കാഴ്ച ആശംസകള്‍:)

ഉണ്ണിക്കുട്ടന്‍ said...

കൊള്ളാല്ലോ പടം ..! തടാകത്തിലേക്കു മൂക്കും കുത്തി വീഴാഞ്ഞതു നന്നായി.

[ബൂലോക ഫോട്ടോ ക്ലബ് എന്ന ഒരു ബ്ലോഗില്‍ ഒരു മത്സരം നടക്കുന്നുണ്ട്..വിഷയം പച്ച ആണ്. ഈ ഫോട്ടോ അവിടെ കണ്ടാല്‍ എന്നെ സംശയിക്കുമോ..?]

Unknown said...

ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി....

എന്നാണോ ജോസഫ് എന്നും മൂളി നടക്കുന്നത്?:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്::
കൈക്കൂലി തന്നാല്‍ ഫോട്ടോഗ്രാഫി ക്ലബ്ബ് മത്സരത്തീന്നു പിന്മാറുമോ.. കഷ്ടപ്പെട്ടാ ഒരു ഫോട്ടോ ഒക്കെ എടുത്ത് വച്ചിരിക്കുന്നത് :(

ആഷ | Asha said...

ഫോട്ടം നന്നായിരിക്കുന്നു
സ്വാഗതം ഫോട്ടോപിടുത്തക്കാരുടെ ഇടയിലേയ്ക്ക് :)

ഓ.ടോ- വക്കാരിജി ഉല്‍ഘാടനം ചെയ്ത ബ്ലോഗുകളുടെ ലിസ്റ്റ് ഒന്നു തരുമോ?

ചാത്തോ...പച്ച പടം എടുത്തു വെച്ചിരിക്കയാണല്ലോ. ഹും ഇപ്രാവശ്യം പയറ്റാന്‍ തന്നെയാ പുറപ്പാടല്ലേ. നല്ല ഒരു പച്ചപടം ഇല്ലല്ലോ ഈശ്വരന്മാരേ അരകൈ നോക്കാന്‍!

സുല്‍ |Sul said...

പച്ചപടം കസറന്‍ :)
-സുല്‍

അപ്പു ആദ്യാക്ഷരി said...

സ്വാഗതം ജോസഫേ..!!

ആദ്യപടം കാണുമ്പോള്‍ത്തന്നെ മനസ്സിലായി ഇനി വരാനിരിക്കുന്നതിന്റെ ഒക്ക് ഒരിത്!! വേഗം ഇടൂന്നേ..

ശിശു said...

നല്ല പടം.:)
കൂടുതല്‍ പോരട്ടെ!

അപ്പൂസ് said...

നല്ല കാഴ്ച!
കൂടുതല്‍ കാത്തിരിക്കുന്നു

മുസ്തഫ|musthapha said...

ജെ എ... മനോഹരമായ പടം... നല്ല ഭംഗി കാണാന്‍!

കുറുമാന്‍ said...

ജോസഫ് ഭായ്, ബൂലോകത്തിലേക്കു സ്വാഗതം. ഫോട്ടോ കസറി...വീടിന്റെ അടുത്ത് ഇത്രയും നല്ല കാഴ്ച......ആഗസ്റ്റില്‍ അങ്ങോട്ട് വരാംട്ടോ..........ചൂണ്ടാന്‍ പറ്റുമോ?

Joseph Antony said...

സുഹൃത്തുക്കളെ,
ബൈബിളില്‍ പറയുന്നുണ്ട്‌, വിളക്കുകൊളുത്തി മേശക്കടിയില്‍ വെയ്‌ക്കരുതെന്ന്‌, അതുകൊണ്ട്‌ ആര്‍ക്കും പ്രയോജനം ഉണ്ടാവില്ല. 'നല്ലഭൂമി'യിലെ ആദ്യഫോട്ടോയ്‌ക്കു നിങ്ങള്‍ നല്‍കിയ പിന്തുണയും പ്രോത്സാഹനവും കണ്ടപ്പോള്‍, വിളക്കു കൊളുത്തി മേശക്കടിയില്‍ വെച്ചിരിക്കുകയല്ലായിരുന്നോ ഇതുവരെ എന്നൊരു കുറ്റബോധം മനസിനെ പിടികൂടുന്നു. മൂന്നുവര്‍ഷമായി എന്റെ സ്വകാര്യ ശേഖരത്തില്‍ കഴിഞ്ഞ ചിത്രമാണ്‌ ഇവിടെ പ്രസിദ്ധീകരിച്ചത്‌ എന്ന വസ്‌തുത ഈ തോന്നലിന്‌ ശക്തിവര്‍ധിപ്പിക്കുന്നു.
-ജോസഫ്‌ ആന്റണി

myexperimentsandme said...

ജോസഫ് മാഷേ, ഓഫിനു മാഫ്.

ഹ...ഹ... പണിക്കര്‍ മാഷേ, കൈയ്യോടെ പിടിച്ചല്ലേ :) ആദ്യമായ ഉദ്ഘാടനം-പ്രയോഗം കൊണ്ടും അക്ഷരത്തെറ്റുകൊണ്ടും ആകപ്പാടെ കുളമാവായി :(

(വെയിറ്റ് വെയിറ്റ് വെയിറ്റ്... സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാറുണ്ടല്ലോ... ങാ...ഹാ...) :)

ഉരുളാനൊരു സുഖവുമില്ല :)

മെലോഡിയസ് said...

ജോസഫ് ചേട്ടാ..തുടക്കം അസ്സല്‍ ആയി.

മൂര്‍ത്തി said...

ഓരോന്നോരോന്നായി പോരട്ടെ മാഷെ...ഇന്നാണിത് കണ്ടത്...

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇനിയുമിനിയും പച്ചയും , മഞ്ഞയും, ചുകപ്പും, നീലവും.....പോന്നോട്ടെ!