'കുറിഞ്ഞി ഓണ്‍ലൈനി'ന്റെ ഒന്നാം വാര്‍ഷികത്തിന് ചൂര സ്പെഷ്യലാവാം എന്നു തീരുമാനിച്ചതിന്റെ പരിണിതഫലമാണ് ഈ ഫോട്ടോ പോസ്റ്റ്. മഴ പെയ്തുകൊണ്ടിരുന്ന ഒരു ഒക്ടോബര്‍ പ്രഭാതത്തില്‍ (കഴിഞ്ഞ ആറുമാസമായി വടക്കന്‍ കേരളത്തില്‍ മുഴുവന്‍ സമയവും മഴയായിരുന്നത് കൊണ്ട് 'മഴ പെയ്തുകൊണ്ടിരുന്ന പ്രഭാതം' എന്ന പ്രയോഗത്തില്‍ കഴമ്പില്ലെന്ന് അറിയാം) കോഴിക്കോട് വലിയങ്ങാടി മാര്‍ക്കറ്റിലെത്തിയപ്പോള്‍ കണ്ടത് തിരുവനന്തപുരത്തു നിന്നുള്ള ഒരു ലോഡ് ചൂര അവിടെ ഇറക്കുന്നതാണ്. അതിനാല്‍, ഈ ഫോട്ടോയിലുള്ളത് തിരുവനന്തപുരം സ്വദേശികളായ ചൂരകളാണ്. നോക്കണേ, ചൂരകള്‍ അഞ്ഞൂറ് കിലോമീറ്റര്‍ ലോറിയില്‍ കയറി വന്നിരിക്കുന്നു, ഫോട്ടോയെടുക്കാനായി! എല്ലാ ചൂര പ്രേമികള്‍ക്കുമായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. 'കുറിഞ്ഞി ഓണ്‍ലൈനി'ലെ ചൂര സ്പെഷ്യല്‍ ഇവിടെ ഉണ്ട്.