Monday, March 24, 2008

മലമ്പുഴ-രണ്ട്‌ സായാഹ്നങ്ങളില്‍

രണ്ട്‌ സായാഹ്നങ്ങള്‍ മലമ്പുഴയില്‍ ചെലവിട്ടതിന്റെ ബാക്കിപത്രമാണ്‌ ഇതോടൊപ്പമുള്ള ദൃശ്യങ്ങള്‍. അമ്പൂരിയില്‍ നെയ്യാര്‍ഡാമിന്റെ തീരത്ത്‌ ജീവിച്ച എനിക്ക്‌, യക്ഷിയൊഴികെ, വലിയ അത്ഭുതങ്ങളൊന്നും മലമ്പുഴ കരുതിവെച്ചിട്ടില്ലായിരിക്കാം എന്ന മുന്‍വിധി ഉണ്ടായിരുന്നു. പക്ഷേ, ആദ്യസന്ദര്‍ശനത്തില്‍ തന്നെ ആ വിചാരം മാറി. ഓരോ ഭൂപ്രകൃതിയും ഓരോ അനുഭവങ്ങളാണ്‌, ഒരു 'ദജാവു' ചിലപ്പോള്‍ മനസിലുയരാം എന്നുമാത്രം. പാലക്കാട്‌ പട്ടണത്തില്‍നിന്ന്‌ വെറും ഏഴ്‌ കിലോമീറ്റര്‍ അരികെ ഇത്ര വന്യമായൊരു സ്ഥലം എന്ന ചിന്തയാണ്‌ ഏറ്റവും ആകര്‍ഷകം.

ഡാമിലെ കടത്തുകടവ്‌ കടന്ന്‌ മലഞ്ചെരുവിലൂടെയുള്ള കാട്ടുപാതിയിലൂടെ ആദ്യദിവസം ഏറെ ദൂരം വടക്കുഭാഗത്തേക്ക്‌ നടന്നു; പ്രതാപ്‌ ജോസഫും ഞാനും. ഞങ്ങളെത്തിയ സാമാന്യം വിജനമായ സ്ഥലത്തിന്റെ പേര്‌ സ്‌കൂള്‍വിട്ടു വരുന്ന കുട്ടിയോട്‌ അന്വേഷിച്ചപ്പോള്‍, 'തെക്കേ മലമ്പുഴ'യെന്ന്‌ ഉത്തരം കിട്ടി. വടക്കോട്ട്‌ നടന്ന്‌ തെക്കേ മലമ്പുഴയെത്തുന്ന വിദ്യ! അതെങ്ങനെ എന്നു ചോദിച്ചപ്പോള്‍ ആ എട്ടാംക്ലാസുകാരന്‍ അല്‍പ്പം ആലോചനയോടെ പറഞ്ഞു: 'അതേയ്‌, ഞാന്‍ ജനിക്കും മുമ്പിട്ട പേരാ ഇത്‌'.





13 comments:

Joseph Antony said...

മലമ്പുഴയില്‍ രണ്ട്‌ വ്യത്യസ്‌ത സായാഹ്നങ്ങള്‍ ചിലവിട്ടതിന്റെ ബാക്കിയായി ഈ ദൃശ്യവിവരണം. 'നല്ലഭൂമി'യില്‍...

Suraj said...

ഹൃദ്യം.
:)

നന്ദു said...

ഹ..ഹ.. അതു കൊള്ളാം വടക്കോട്ട് നടന്നാല്‍ തെക്കോട്ടെയ്ക് എത്തുന്ന വിദ്യ... :)
ജോസഫ് മലമ്പുഴയിലെത്തിയ സ്ഥിതിക്ക് വിവരണം അല്‍പ്പം കൂടെ ദീര്‍ഘിപ്പിക്കാമായിരുന്നില്ലെ? മലമ്പുഴ കാണാത്തവര്‍ക്കായി??. ചിത്രങ്ങള്‍ മിഴിവുറ്റവയാണ്..

ഓ:ടോ: അതേയ് ആ ഏഴാമത്തെ ചിത്രത്തില്‍ കൂടെ വരുന്ന ആളാണോ പ്രതാപ് ജോസഫ്???? (അമ്പൂരിയിലെ കോഡെത്ര?? ഒന്നു വിളിച്ചു പറയാനാ...ഹ..ഹ..ഹ..!!)

അപ്പു ആദ്യാക്ഷരി said...

മാഷേ...മലമ്പുഴയുടെ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍. കുറച്ചു മാസങ്ങള്‍ക്കുമുമ്പ് ഞാനും അവിടെ പോയിരുന്നെങ്കിലും കുട്ടികള്‍ കൂടെയുണ്ടായിരുന്നതിനാല്‍ അധികം നടക്കുവാന്‍ സാധിച്ചില്ല. ഡാമിന്റെ താഴെ കുറെനേരം ചെലവഴിച്ചു തിരികെപോന്നു. അവസാന ചിത്രവും, അവസാനത്തില്‍ നിന്ന് മുകളിലേക്ക് മൂന്നാമത്തെ ചിത്രവും വളരെ നന്ന്.

ഓ.ടോ. ഈ യക്ഷിയുടെ ഇരിപ്പുകണ്ടിട്ട് ഒരു മധ്യവസ്കയായ അമ്മച്ചി ആത്മഗതം ചെയ്യുന്നതു കേട്ടു “യക്ഷിയല്ല .. ആഭാസം ആണെന്നു“ :)

കൊച്ചുത്രേസ്യ said...

നല്ല ചിത്രങ്ങള്‍.. കണ്ടിട്ടു കൊതിയാവുന്നു..

Unknown said...
This comment has been removed by the author.
Unknown said...

ആ അഞ്ചാമത്തെ ചിത്രം, ഹൈറേഞ്ചിലേക്ക് യാത്ര ചെയ്യുമ്പോള്‍ മനസ്സിലേക്ക് കയറി വന്നതാണു അതുപോലൊരെണ്ണം. "കുന്നിറങ്ങുന്ന മരം" എന്ന് ടൈറ്റിലും കരുതിയിരുന്നു. പക്ഷെ എടുക്കാനുള്ള സൗകര്യം ഒത്തു കിട്ടിയില്ല.

അവസാനത്തെ ചിത്രവും നല്ലത്.

തോന്ന്യാസി said...

വീട്ടില്‍ നിന്നും ഒന്നരമണിക്കൂര്‍ ദൂരമേയുള്ളൂ...പറഞ്ഞിട്ടെന്താ കാര്യം... ഇതു വരെ പോയിട്ടില്ല പോണം ഒരിക്കല്‍........

നന്ദി ചിത്രങ്ങള്‍ക്ക്.......

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചില ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.

കണ്ണൂരാന്‍ - KANNURAN said...

“ഓരോ ഭൂപ്രകൃതിയും ഓരോ അനുഭവങ്ങളാണ്‌“, ശരിയാണ് മാഷെ, ചിത്രങ്ങള്‍ ഏറെ മനോഹരം.

Joseph Antony said...

സൂരജ്‌,
നന്ദു,
അപ്പു,
കൊച്ചുത്രേസ്യ,
യാത്രാമൊഴി,
തോന്ന്യാസി (ഹോ..തകര്‍പ്പന്‍ പേര്‌),
കുട്ടിച്ചാത്തന്‍ (സൂക്ഷിക്കുക, സീരിയല്‍ വരുന്നുണ്ട്‌),
കണ്ണൂരാന്‍,
എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

നന്ദു, ദയവുചെയ്‌ത്‌ ചതിക്കരുത്‌. ഞാനും പ്രതാപും എങ്ങനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടെ. ഉള്ള മണ്ണെടുത്ത്‌ കഞ്ഞിയിലിടരുത്‌, പ്ലീസ്‌.

യാത്രാമൊഴി, 'കുന്നിറങ്ങുന്ന മരം', കൊള്ളാം നല്ല ക്യാച്ച്‌ വേഡ്‌.

അപ്പൂ, അത്‌ പറയാന്‍ വിട്ടതാ. ഞങ്ങള്‍ യക്ഷിയുടെ അടുത്ത്‌ കറങ്ങി നടക്കുമ്പോള്‍, എഴുപതുകാരായ രണ്ട്‌ ചെറുപ്പക്കാര്‍ യക്ഷിയെ കണ്ട്‌ ഹാലിളകി, അവിടെ വെച്ചിരിക്കുന്ന ബോര്‍ഡ്‌ വായിച്ചിട്ട്‌ ഇങ്ങനെ കമന്റ്‌ പാസാക്കുന്നത്‌ കേട്ടു: ''ഇതിന്‍മേല്‍ കയറരുതെന്ന്‌; കൊള്ളാം, ആര്‍ക്കാ അതിന്‍മേല്‍ കയറാനാവുക''!

ABE JACOB said...
This comment has been removed by a blog administrator.
Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Home Theater, I hope you enjoy. The address is http://home-theater-brasil.blogspot.com. A hug.