Tuesday, June 10, 2008

പുലരിവെട്ടത്തില്‍ ഭാരതപ്പുഴ

തിരുനാവായയില്‍ അച്ഛന്റെ ശ്രാദ്ധത്തിന്‌ പോകുന്ന കാര്യം സഹപ്രവര്‍ത്തകനായ കൃഷ്‌ണകുമാര്‍ പി.എസ്‌. പറയുന്നത്‌ രാത്രി ഡ്യൂട്ടിക്കിടയിലാണ്‌. പാലക്കാട്ടു നിന്ന്‌ പുലര്‍ച്ചയുള്ള തീവണ്ടിയില്‍ തിരുനാവായയ്‌ക്ക്‌ പോകാനാണ്‌ പരിപാടി. ഏഴുമണിയോടെ തിരുനാവായ നാവാമുകുന്ദാക്ഷേത്രത്തിലെത്തുമെന്ന്‌ അദ്ദേഹം പറഞ്ഞപ്പോള്‍, പ്രലോഭനം അടക്കാനായില്ല. ഭാരതപ്പുഴയെ പല സമയത്തും കണ്ടിട്ടുണ്ടെങ്കിലും, പുലരി വെട്ടത്തില്‍ എങ്ങനെയിരിക്കുമെന്ന്‌ അറിയില്ല. അതറിയാനുള്ള അവസരം ഒത്തുവന്നിരിക്കുന്നു. കൃഷ്‌ണകുമാറിന്‌ കൂട്ടുപോയത്‌ അങ്ങനെയാണ്‌.

ശ്രാദ്ധമിടുന്നവരുടെ തിരക്കും, മന്ത്രങ്ങളുടെ നിലയ്‌ക്കാത്ത ശബ്ദവുമെല്ലാമേറ്റ്‌ പുഴ ഉണര്‍ന്നു വരുന്നതിനാണ്‌ സാക്ഷിയായത്‌. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ പ്രഭാതം ക്യാമറയ്‌ക്കു വഴങ്ങുന്നതായിരുന്നില്ല, എങ്കിലും ചില ദൃശ്യങ്ങള്‍ ഇവിടെ.




4 comments:

Joseph Antony said...

ഭാരതപ്പുഴയുടെ പ്രഭാതദൃശ്യം നല്ലഭൂമിയില്‍.

ശ്രീ said...

ഈ ചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി, മാഷേ.
:)

ഇട്ടിമാളു അഗ്നിമിത്ര said...

നല്ല ഭൂമി .. നല്ല ദൃശ്യം.. പക്ഷെ അവിടെ ഇരിക്കുന്നവരാരും അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കില്ലെന്നു തോന്നുന്നു...

ഒരിക്കല്‍ .. ഒരിക്കല്‍ മാത്രം... ഈ കല്പടവുകളില്‍ ഈറനുടുത്ത് ഞാനും ഇരുന്നിട്ടുണ്ട് .. ഒരുപാട് പേര്‍ക്ക് ഒന്നിച്ച് പറഞ്ഞു തരുന്ന മന്ത്രങ്ങളും കര്‍മ്മങ്ങളും.. അര്‍ത്ഥമറിയാതെ ചെയ്തു കൂട്ടുമ്പൊ അവര്‍ പറയുന്ന ഒരു കാര്യമെങ്കിലും എന്തിനെന്ന് അറിഞ്ഞ് ചെയ്യണമെന്ന് തോന്നി.. പക്ഷെ അപ്പൊഴൊക്കെ എന്റെ മനസ്സും കണ്ണും എന്നെ ചതിച്ചുകൊണ്ടേയിരുന്നു.. ഈ പറഞ്ഞ പോലെ ഏതൊക്കെയൊ കാഴ്ചകളില്‍ എന്റെ കണ്ണും ചിന്തയും ഉടക്കിനിന്നു.. പിന്നീടൊരിക്കലും ഒരു ആവര്‍ത്തനത്തിനു പോവാന്‍ തോന്നിയില്ല..

ഇന്നു.. ആ വിടപറയലിന്റ്റെ ഓര്‍മ്മദിവസമാണ്...

PV said...

എന്നാണാവോ ഭാരതപ്പുഴയെ കാണാന്‍ സാധിക്കുക. പത്തുകൊല്ലമായി എനിക്കാ സ്വപ്ന ലോകം നഷ്ടമായിട്ട്. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി....