Friday, July 27, 2007

കാറ്റിന്‌ വേലി കെട്ടുമ്പോള്‍


തമിഴ്‌നാട്ടില്‍ കന്യാകുമാരിക്കു സമീപത്തെ വട്ടക്കോട്ടയില്‍ നിന്നു കാണാവുന്ന വിന്‍ഡ്‌ ഫാം. നൂറുകണക്കിന്‌ കാറ്റാടിയന്ത്രങ്ങള്‍ നട്ടിരിക്കുന്നു എന്നാണ്‌ തോന്നുക. കഴിഞ്ഞ മെയ്‌ മാസത്തിലെടുത്ത ദൃശ്യങ്ങള്‍.

Thursday, July 26, 2007

വേരിനെ പേടിച്ച്‌ മരം മുറിക്കുമ്പോള്‍

കോഴിക്കോട്‌ ബിലാത്തിക്കുളത്തെ കേശവമേനോന്‍ നഗറിലെ കോളനി അസോസിയേഷന്‍ ഭാരവാഹികള്‍ അടുത്തയിടെ പുതിയൊരു കണ്ടുപിടിത്തം നടത്തി. മരങ്ങള്‍ക്ക്‌ വേരുകളുണ്ട്‌. വേരുകള്‍ മണ്ണില്‍ ആണ്ടിറങ്ങുമത്രേ. അത്‌ സമീപത്തെ കെട്ടിടങ്ങള്‍ക്ക്‌ ഭീഷണിയാകും. കെട്ടിടം പെട്ടന്നു തകര്‍ന്നു വീണാല്‍ ആരാണ്‌ സമാധാനം പറയുക; വേരുകള്‍ പറയുമോ. ഈ അത്യാപത്ത്‌ ഒഴിവാക്കാന്‍ ഒറ്റ ഉപായമേയുള്ളു, അസോസിയേഷനിലെ ബുദ്ധിരാക്ഷസന്‍മാര്‍ തീരുമാനിച്ചു, കോളനിയിലെ മരങ്ങള്‍ എല്ലാം മുറിച്ചു മാറ്റുക.

ആ തീരുമാനം നടപ്പാക്കാന്‍ തുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ ഇവിടെ കാണാം. പത്തിരുപത്‌ വര്‍ഷം പഴക്കമുള്ള ഒരു ബദാം മരം ഇനിയിവിടെ ഓര്‍മ മാത്രം. വര്‍ഷങ്ങളായി കോളനിയിലെ കുട്ടികള്‍ക്ക്‌ ബദാംകായ തല്ലിപ്പോട്ടിച്ചു തിന്നാന്‍ ആ മരം അവസരമൊരുക്കിയിരുന്നു. അയല്‍പക്കത്തെ സ്‌ത്രീകള്‍ക്ക്‌ എത്ര കൊടുംവേനലിലും കൂട്ടംകൂടി കുശലം പറയാനുണ്ടായിരുന്ന തണലും അസ്‌തമിച്ചു. ഇനിയും എത്രവര്‍ഷം, ഈ കോണ്‍ക്രീറ്റ്‌ കാടിന്‌ പച്ചപ്പിന്റെ സാന്നിധ്യവും ആശ്വാസവും നല്‍കേണ്ടിയിരുന്ന മരം. അടുത്ത നിര്‍ക്കുന്ന മരങ്ങള്‍ക്കും ഉടന്‍ കോടാലി വീഴും.

അസോസിയേഷന്റെ നിലവാരത്തില്‍ ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തില്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍ വൃക്ഷങ്ങളേ പാടില്ല. വേര്‌ അത്ര വലിയ ആപത്തായിരുന്നെങ്കില്‍ കേരളത്തില്‍ ഒറ്റ കെട്ടിടമെങ്കിലും അവശേഷിക്കുമായിരുന്നോ?

Sunday, July 22, 2007

കോഴിക്കോട്‌: പേരിടാ ദൃശ്യങ്ങള്‍






1) സായാഹ്ന ധ്യാനം, കോഴിക്കോട്‌ ബീച്ച്‌ 2) സന്ധ്യയിലേക്ക്‌ നീളുന്ന ധ്യാനം 3, 4) അസ്‌തമയം, കോഴിക്കോട്‌ ബിച്ച്‌ 5) കോഴിക്കോട്ടെ തകര്‍ന്ന കടല്‍പ്പാലത്തിന്റെ തൂണുകള്‍ 6) മാനാഞ്ചിറ ദീപപ്രഭയില്‍

Sunday, July 1, 2007

മൂന്നു സ്ഥലം, മൂന്നു ദൃശ്യങ്ങള്‍



ആദ്യചിത്രം അമ്പൂരിയില്‍ നിന്ന്‌ കഴിഞ്ഞ മെയില്‍ എടുത്തത്‌. രണ്ടാമത്തേത്‌ 2006 ഒക്ടോബറില്‍ ഇടുക്കി ജില്ലയിലെ മൂന്നാറിന്‌ സമീപം യെല്ലപ്പെട്ടിയില്‍ നിന്നുള്ളത്‌. അവസാനത്തെ ചിത്രം തമിഴ്‌നാട്ടില്‍ കന്യാകുമാരി ജില്ലയിലെ ആറുകാണിയില്‍ നിന്ന്‌ കഴിഞ്ഞ മെയില്‍ പകര്‍ത്തിയത്‌.