Wednesday, January 23, 2008

ഒരേ കടല്‍; പല ജീവിതങ്ങള്‍








കഴിഞ്ഞ ഡിസംബര്‍ എട്ടിന്‌ ഉച്ചക്ക്‌ മാഹിപ്പുഴയുടെ അഴിമുഖത്തുനിന്ന്‌ അരമണിക്കൂറിനുള്ളില്‍ ലഭിച്ച ദൃശ്യങ്ങള്‍.

Thursday, December 6, 2007

കുരുമുളകും നാരങ്ങയും

രണ്ട്‌ ഗ്രാമീണ ദൃശ്യങ്ങള്‍

കറുത്ത പൊന്ന്‌ കറുക്കും മുമ്പ്‌


നാരങ്ങ കറുത്തു തുടങ്ങുമ്പോള്‍

Tuesday, November 13, 2007

പതനം

ഓട്ടത്തിനിടയില്‍ പിടിവിട്ട്‌ കാബേജ്‌ തോട്ടത്തില്‍ വീണ ജീപ്പ്‌, റോഡിലെത്തിക്കാനുള്ള ശ്രമം. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ നിന്ന്‌.

വള്ളത്തിന്റെ ആത്മഹത്യ പോലെ. തിരുവനന്തപുരം ജില്ലയില്‍ അമ്പൂരി ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം.

Saturday, November 10, 2007

മല കടന്ന്‌ പുഴയിലൂടെ...

മരങ്ങള്‍ക്കിടയിലേക്ക്‌....

തിരുവനന്തപുരം ജില്ലയില്‍ അമ്പൂരി ഗ്രാമത്തില്‍ നിന്ന്‌ കഴിഞ്ഞ മെയ്‌ മാസത്തില്‍ പകര്‍ത്തിയ ഒരു പ്രഭാത ദൃശ്യം.

Sunday, November 4, 2007

ചൂര മുതല്‍ ചൂരഫ്രൈ വരെ







'കുറിഞ്ഞി ഓണ്‍ലൈനി'ന്റെ ഒന്നാം വാര്‍ഷികത്തിന്‌ ചൂര സ്‌പെഷ്യലാവാം എന്നു തീരുമാനിച്ചതിന്റെ പരിണിതഫലമാണ്‌ ഈ ഫോട്ടോ പോസ്‌റ്റ്‌. മഴ പെയ്‌തുകൊണ്ടിരുന്ന ഒരു ഒക്ടോബര്‍ പ്രഭാതത്തില്‍ (കഴിഞ്ഞ ആറുമാസമായി വടക്കന്‍ കേരളത്തില്‍ മുഴുവന്‍ സമയവും മഴയായിരുന്നത്‌ കൊണ്ട്‌ 'മഴ പെയ്‌തുകൊണ്ടിരുന്ന പ്രഭാതം' എന്ന പ്രയോഗത്തില്‍ കഴമ്പില്ലെന്ന്‌ അറിയാം) കോഴിക്കോട്‌ വലിയങ്ങാടി മാര്‍ക്കറ്റിലെത്തിയപ്പോള്‍ കണ്ടത്‌ തിരുവനന്തപുരത്തു നിന്നുള്ള ഒരു ലോഡ്‌ ചൂര അവിടെ ഇറക്കുന്നതാണ്‌. അതിനാല്‍, ഈ ഫോട്ടോയിലുള്ളത്‌ തിരുവനന്തപുരം സ്വദേശികളായ ചൂരകളാണ്‌. നോക്കണേ, ചൂരകള്‍ അഞ്ഞൂറ്‌ കിലോമീറ്റര്‍ ലോറിയില്‍ കയറി വന്നിരിക്കുന്നു, ഫോട്ടോയെടുക്കാനായി! എല്ലാ ചൂര പ്രേമികള്‍ക്കുമായി ഈ പോസ്‌റ്റ്‌ സമര്‍പ്പിക്കുന്നു. 'കുറിഞ്ഞി ഓണ്‍ലൈനി'ലെ ചൂര സ്‌പെഷ്യല്‍ ഇവിടെ ഉണ്ട്‌.

Sunday, September 9, 2007

ഒരു വര്‍ഷം മുമ്പ്‌ ആ കുറിഞ്ഞിക്കാലത്ത്‌

ഈ നൂറ്റാണ്ടിലെ ആദ്യ നീലക്കുറിഞ്ഞി പൂക്കാലം വന്നുപോയിട്ട്‌ ഒരു വര്‍ഷം തികയുന്നു. ഇനി 11 വര്‍ഷം കൂടി കഴിയണം, മൂന്നാറിലും പരിസരത്തും മറ്റൊരു കുറിഞ്ഞിക്കാലമെത്താന്‍. ഒരുവര്‍ഷം മുമ്പത്തെ ആ കുറിഞ്ഞി വസന്തം ഓര്‍ക്കാന്‍ ഇവിടെയൊരു വീഡിയോ ക്ലിപ്പിങ്‌. ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ടൂറിസ്റ്റ്‌ സോണില്‍ രാജമലയുടെ മുകളില്‍ പെട്ടമുടിയുടെ പരിസരത്തു നിന്ന്‌ കഴിഞ്ഞ വര്‍ഷം പകര്‍ത്തിയത്‌.

Tuesday, August 21, 2007

മൂന്നാര്‍ മൂന്നു നേരങ്ങളില്‍



കഴിഞ്ഞ സപ്‌തംബറില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാണ് ഇതിവിടെ പോസ്‌റ്റ്‌ ചെയ്യാന്‍ പ്രകോപനമായത്‌. ഈ പട്ടണത്തിന്റെ പേര് 'രവീന്ദ്രന്‍ പട്ടയപട്ടണം' എന്നാക്കുന്നതിനെക്കുറിച്ച് സര്ക്കാര്‍ ആലോചിക്കണം.